സ്റ്റോക്ക്‌ഹോം
വാസാ മ്യൂസിയം[തിരുത്തുക]
മഹാ ദൌത്യങ്ങൾ വഹിക്കേണ്ടിയിരുന്ന ഈ കപ്പൽ, 1628-ൽ പ്രഥമയാത്രയിൽത്തന്നെ മുങ്ങിപ്പോയി. 333 വർഷങ്ങൾക്കുശേഷം ഈ കപ്പലിനെ കടലിന്റെ അടിത്തട്ടിൽ നിന്ന് പുനരുദ്ധരിക്കുകയുണ്ടായി. ഇന്ന് ഇതൊരു മ്യൂസിയമാണ്.
ഗംലാ സ്റ്റാൻ[തിരുത്തുക]
ഗംലാ സ്റ്റാൻ എന്നതിന്റെ അർത്ഥം തന്നെ പഴയ നഗരം എന്നാണ്. സ്റ്റോർട്ടോർഗെറ്റ് സ്റ്റോക്ഹോമിലെ ഏറ്റവും പഴയ ചത്വരമാണ് കോപ്മാംഗാടാൻ ഏറ്റവും പഴക്കമുളള പാതയുമാണ്. കരിങ്കല്ലു പാകിയ വളരെ ഇടുങ്ങിയ തെരുവുകളാണ് ഇവിടത്തെ പ്രത്യേകത.മാർട്ടെൻ ട്ടോർട്ട്സിഗ് തെരുവിന് 90 സെന്റിമീറ്റർ വീതിയേയുളളു. പതിമൂന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ പളളികളും ഇവിടെ കാണാം. നോബൽ മ്യൂസിയവും സ്വീഡിഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി, 600 മുറികളുളള ലോകത്തിലെ ഏറ്റവും വലിയ അരമനയും ഇവിടെയാണ്
സിറ്റി ഹാൾ[തിരുത്തുക]
1923-ലാണ് സിറ്റി ഹാൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. നോബൽ പുരസ്കാരജേതാക്കൾക്കുളള ഔദ്യോഗിക അത്താഴവിരുന്ന് ഇതിനകത്തെ നീലത്തളത്തിലാണ് ഒരുക്കാറ്. അതു കഴിഞ്ഞ് അനേകായിരം സ്വർണ്ണമൊസൈക് ടൈലുകൾ പാകിയ സ്വർണ്ണത്തളത്തിൽ നൃത്തത്തിനുളള സംവിധാനങ്ങളും. ഗൈഡിനോടൊപ്പമുളള സന്ദർശനങ്ങളേ അനുവദിക്കപ്പെടൂ.
ഐസ് ബാർ[തിരുത്തുക]
ലോകത്തിലെ ഏറ്റവും തണുപ്പുളള മദ്യശാലയാണ് ഐസ് ബാർ . ഇതിനകത്തെ താപനില എല്ലായേപോഴും -5 ഡിഗ്രി സെൽഷിയസ് ആണ്.
സ്റ്റോക്ഹോം ദ്വീപുസമൂഹം[തിരുത്തുക]
സ്റ്റോക്ഹോം നഗരത്തിന്റെ തുടർച്ചയെന്നോണം ബാൾട്ടിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന മുപ്പതിനായിരത്തോളം കൊച്ചു കൊച്ചു ദ്വീപുകളുണ്ട്. ഇവയാണ് സ്റ്റോക്ഹോം ദ്വീപു സമൂഹം എന്നറിയപ്പെടുന്നത്. ഇവയിലേക്കുളള ഉല്ലാസയാത്ര വിനോദസഞ്ചാരികൾ ഒഴിവാക്കാറില്ല.
Hyvä tietää!